admission

ആലുവ: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ആലുവ കീഴ്മാട് പ്രവർത്തിക്കുന്ന ആൺകുട്ടികൾക്കായുള്ള ഗവ. മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ പ്രവേശനത്തിന് പട്ടികജാതി / പട്ടികവർഗ / മറ്റ് സമുദായ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതിയിൽ 60 ശതമാനം പട്ടിക വർഗ്ഗത്തിൽ 30 ശതമാനം, മറ്റ് സമുദായക്കാർക്ക് 10 ശതമാനം എന്നീ ക്രമത്തിലാണ് പ്രവേശനം. ജൂൺ ആറിന് വൈകിട്ട് മൂന്നിന് മുമ്പ് അപേക്ഷ ലഭിക്കണം. ഭക്ഷണം, താമസം ഉൾപ്പെടെ സൗജന്യം. ഫോൺ: 0484 2624115 (ഹയർ സെക്കൻഡറി), 0484 2623673, 9446565337.