കൊച്ചി: കേരള പ്രിൻസിപ്പൽസ് കൗൺസിൽ വാർഷിക സമ്മേളനവും ദ്വിദിന സെമിനാറും തേവര സേക്രഡ് ഹാർട്ട് കോളേജിൽ അണ്ണാ യൂണിവേഴ്‌സിറ്റി മുൻ വൈസ്ചാൻസലറും യു.പി.എസ്.സി അംഗവും ജാർഖണ്ഡ് ഗവർണറുടെ ഉപദേശകനുമായ പ്രൊഫ.ഇ. ബാലഗുരുസ്വാമി ഉദ്ഘാടനം ചെയ്തു. കൗൺസിൽ പ്രസിഡന്റ് പ്രൊഫ. എ. ബിജു അദ്ധ്യക്ഷനായി. കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ.പി.ജി. ശങ്കരൻ മുഖ്യാതിഥിയായിരുന്നു. കൗൺസിൽ ജന. സെക്രട്ടറി പ്രൊഫ. ഗിരീഷ്‌കുമാർ, മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ. എം.ഇ. കുര്യാക്കോസ്, തേവര കോളേജ് മാനേജർ ഫാ. വർഗീസ് കാച്ചപ്പിള്ളി, പ്രിൻസിപ്പൽ ഡോ. സി.എസ്. ബിജു എന്നിവർ പ്രസംഗിച്ചു.