കൊച്ചി: കുടുംബശ്രീയുടെ 26-ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്നിടം പ്രവർത്തനങ്ങളുടെ ഭാഗമായി കളിമുറ്റം ജെൻഡർ ന്യൂട്രൽ അവധിക്കാല ക്യാമ്പ് നാളെ ആരംഭിക്കും.

ഒരു സി.ഡി.എസിന് കീഴിലെ ഒരു വാർഡിലാണ് ആദ്യഘട്ടത്തിൽ പദ്ധതി. വിവേചനങ്ങളെ തിരിച്ചറിഞ്ഞ് ഒരു ജെൻഡർ ന്യൂട്രൽ കാഴ്ചപ്പാട് കുട്ടികളിൽ രൂപപ്പെടുന്നതിന് ക്യാമ്പ് സഹായകരമാകും.