തൃപ്പൂണിത്തുറ: ട്രൂറ ദക്ഷിണ മേഖലാഭാരവാഹികളായി എം. സന്തോഷ് കുമാർ (പ്രസിഡന്റ്), ജോസ് കോറോത്ത്, പി.ഗോപാലകൃഷ്ണൻ, ലളിതാ നാരായണൻ (വൈസ് പ്രസിഡന്റുമാർ), സി.എസ്. മോഹനൻ |സെക്രട്ടറി), ജയന്തി ബാബു, വേണുഗോപാൽരാജ, എ.വി.ബൈജു (ജോയിന്റ് സെക്രട്ടറിമാർ), കെ.വി. പ്രമോദ് (ട്രഷറർ), വി.ആർ.ഗണേഷ് (ഓഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു. വാർഷിക സമ്മേളനം ട്രൂറ ചെയർമാൻ വി.പി. പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ദക്ഷിണ മേഖലാ പ്രസിഡന്റ് എം. സന്തോഷ്കുമാർ അദ്ധ്യക്ഷനായി. അന്തർദേശീയ ഫുട്ബാൾ റഫറി പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എ.വി. ബൈജുവിനെ ആദരിച്ചു.