dog
മൂവാറ്റുപുഴയിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന നായകളിൽ പേവിഷബാധ ലക്ഷണമെന്ന് സംശയിക്കുന്ന നായയെ പ്രത്യേക കൂട്ടിലേക്ക് മാറ്റിയിരിക്കുന്നു

മൂവാറ്റുപുഴ: നഗരത്തിൽ നിന്ന് പിടികൂടി നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന തെരുവ് നായകളിൽ ഒന്നിന് പേവിഷബാധ ലക്ഷണമെന്ന് സംശയം. കഴിഞ്ഞ ദിവസം ആളുകളെ ആക്രമിച്ച ശേഷം ചത്ത നായക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് നഗരത്തിലെ വിവിധയിടങ്ങളിൽ നിന്ന് പിടികൂടി മത്സ്യമാർക്കറ്റിലെ നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന തെരുവുനായകളിൽ ഒന്നിനാണ് ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ഈ നായയെ നഗരസഭാ വളപ്പിൽ പ്രത്യേകം തയ്യാറാക്കിയ കൂട്ടിലേക്ക് മാറ്റി. പേവിഷബാധ സ്ഥിരീകരിച്ച നായ സഞ്ചരിച്ച തൃക്ക, വാഴപ്പിള്ളി, വെള്ളൂർക്കുന്നം, കാവുംകര പ്രദേശങ്ങളിലെ തെരുവുനായകളെയാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. നഗരസഭാ പരിധിയിലെ മറ്റ് വാർഡുകളിൽ നിന്ന് പിടികൂടിയ നായകളെ വാക്സിൻ നൽകി വിട്ടയച്ചു. പേവിഷബാധക്കുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഇന്നും തുടരും.