n
രുഗ്മയ്ക്കൊപ്പം ചിറ്റയും ചാച്ചനും

കാലടി: സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷയിൽ കാലടി ശ്രീ ശാരദ വിദ്യാലയത്തിലെ രുഗ്മ. ബി. മാന്നാമ്പിള്ളി നേടിയ വിജയത്തിന് ഇരട്ടിമധുരം. ചെറുപ്പത്തിലെ മാതാപിതാക്കളെ നഷ്ടപ്പെട്ട രുഗ്മ നേടിയത് 91.60 ശതമാനം മാർക്ക്. ബൈജു. എം. കുമാറിന്റെയും മിനിയുടെയും രണ്ടാമത്തെ മകളാണ് രുഗ്മ. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ന്യൂമോണിയ ബാധിച്ച് അമ്മയും 12 ക്ളാസിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് പിതാവും മരിച്ചു. പിന്നീട് ചിറ്റയുടെ സംരക്ഷണയിൽ സ്‌കൂളിലെ ഹോസ്റ്റലിൽ നിന്നായിരുന്ന പഠനം. കലാ, സാംസ്‌കാരിക രംഗങ്ങളിലും മുന്നിലായിരുന്നു രുഗ്മ. സംസ്ഥാന സി.ബി.എസ്.ഇ കലോത്സവത്തിൽ കഥാരചനയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. സിവിൽ സർവീസ് നേടണമെന്നാണ് രുക്മയുടെ ആഗ്രഹം. സഹോദരി ജ്യോതി വിദേശത്ത് ഉപരിപഠനം നടത്തുന്നു.