education

മൂവാറ്റുപുഴ : ഉപജില്ല അവധിക്കാല അദ്ധ്യാപക പരിശീലന ക്യാമ്പ് സെന്റ് അഗസ്റ്റ്യൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല ഓഫീസർ രമാ ദേവി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജീജ വിജയൻ അദ്ധ്യക്ഷയായി. സെന്റ് അഗസ്റ്റിൻ ഹയർ സെക്കൻ‌ഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റാണി അഗസ്റ്റിൻ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷിബി മാത്യു, പ്രോഗ്രാം കോ ഓർഡിനേറ്റർ ഡിംമ്പിൾ പൗലോസ് , എച്ച്.എം ഫോറം കൺവീനർ എം.കെ. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. പത്ത് കാറ്റഗറികളിലായി 300 അദ്ധ്യാപകർ പങ്കെടുക്കുന്ന പരിപാടി അഞ്ച് ദിവസം നീണ്ടു നിൽക്കും. പാഠ്യ പദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായുള്ള 1,3,5,7,9 ക്ലാസുകളിലെ പാഠ പുസ്തകങ്ങൾ പൂർണ അർത്ഥത്തിൽ കുട്ടികളിലേക്ക് എത്തിക്കുവാനുള്ള ചർച്ചകൾ പരിശീലനത്തിൽ നടക്കും.