പറവൂർ: പറവൂർ ടൗൺ മർച്ചന്റസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നുവരുന്ന പറവൂർ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ആദ്യമാസത്തെ കൂപ്പൺ നറുക്കെടുപ്പ് നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ നടത്തി. ആറ് മാസം നീണ്ടുനിൽക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിൽ എല്ലാ മാസവും 50,000 രൂപ വിലവരുന്ന ഗൃഹോപകരണങ്ങൾ രണ്ടു പേർക്കാണ് നൽകുന്നത്. ഏപ്രിൽ മാസത്തെ സമ്മാനങ്ങൾക്ക് 141331, 124823 നമ്പർ കൂപ്പണുകൾ അർഹരായി. ഒക്ടോബറിലാണ് മെഗാ നറുക്കെടുപ്പ്. പി.ടി.എം.എ. പ്രസിഡന്റ് കെ.ടി. ജോണി അദ്ധ്യക്ഷനായി. പി.ബി. പ്രമോദ്, അൻവർ കെെതാരം, എൻ.എസ്. ശ്രീനിവാസ് എന്നിവർ സംസാരിച്ചു.