കുറുപ്പംപടി: കുറുപ്പംപടിയിൽ പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെത്തിയ അഞ്ച് ഭക്ഷ്യ സ്ഥാപനങ്ങൾ പൂട്ടിച്ചു.
സമീപ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്തം വ്യാപകമായ സാഹചര്യത്തിൽ രായമംഗലം പഞ്ചായത്ത് അധികൃതരും ആരോഗ്യവിഭാഗവും നടത്തിയ സംയുക്ത പരിശോധനയിൽ കുറുപ്പംപടി, മുടക്കിരായി എന്നീ പ്രദേശങ്ങളിൽ പ്രവർത്തിച്ചു വന്നിരുന്ന 5 സ്ഥാപനങ്ങളിൽ നിന്നും പഴകിയ പാൽ, മാസം, പാകം ചെയ്ത മാംസാഹാരങ്ങൾ, മോര് അടക്കമുള്ള ശീതളപാനീയങ്ങൾ എന്നീ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു നശിപ്പിച്ചു. ഈ സ്ഥാപനങ്ങൾക്ക് നിയമനുസൃത പിഴ ചുമത്തി പ്രവർത്തനം നിർത്തിവയ്പ്പിച്ചു. കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സുനിത തോമസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനി കെ.കെ, പഞ്ചായത്ത് ക്ലാർക്ക്
വിഷ്ണു എസ്. കുമാർ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് പി.ആർ എന്നിവരാണ് പരിശോധന നടത്തിയത്. രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് വേണ്ടി ഇന്നലെ നടന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന.
ബോധവത്കരണ പ്രചാരണങ്ങൾ , കുടുംബശ്രീ, ആശ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധ സംഘടനകൾ, ജനപ്രതിനിധികൾ, ഹരിതകർമ്മസേനാംഗങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ വാർഡുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ നടത്താൻ പഞ്ചായത്ത് ഭരണസമിതി തീരുമാനം