rafeeq
റഫീഖ് ചൊക്ലി

ആലുവ: ആലുവയ്ക്ക് അഭിമാനമായി റോയൽ ഫുഡ് ബേക്കറി ശൃംഖല ഉടമയായ റഫീഖ് ചൊക്ലിയ്ക്ക് നല്ല നടനുള്ള ഫിലിം ക്രിട്ടിക്‌സിന്റെ പ്രത്യേക അവാർഡ്. കെ.എസ്. മഹബൂബ് സംവിധാനം ചെയ്ത ഖണ്ഡശ്ശ: എന്ന സിനിമയിലെ അഭിനയത്തിനാണ് റഫീഖിന് അംഗീകാരം. മമ്മി സെഞ്ച്വറിയാണ് നിർമ്മാണം. വെള്ളം, ഡാം 999, കാപ്പിരി തുരുത്ത് തുടങ്ങിയ സിനിമകളിലും നിരവധി ഷോർട്ട് ഫിലിമുകളിലും റഫീഖ് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്ത് വന്നത്. നാൽപ്പതോളം ചെറുകഥകളും റഫീക്ക് ചൊക്ലിയുടെ പേരിലുണ്ട്. വിവിധ ജില്ലകളിലായി നിരവധി ശാഖകളുള്ള റോയൽ ഫുഡ് ബേക്കറി ശൃംഖലയുടെ ഉടമയായ റഫീക്കിന് 'കേരളകൗമുദി' കൊച്ചി യൂണിറ്റിന്റെ ആദരവും ലഭിച്ചിട്ടുണ്ട്.