sndp
എസ്എൻഡിപി യോഗം അറയ്ക്കപ്പടി ശാഖയുടെ കീഴിലുള്ള ഗുരു നിത്യ ചൈതന്യ യതി പ്രാർത്ഥനാ കുടുംബയോഗ വാർഷികം മുൻ കുന്നത്തുനാട് യൂണിയൻ വൈസ് പ്രസിഡണ്ട് കെ എൻ സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം അറയ്ക്കപ്പടി ശാഖയുടെ കീഴിലുള്ള ഗുരു നിത്യ ചൈതന്യ യതി പ്രാർത്ഥനാ കുടുംബയോഗ വാർഷികം മുൻ കുന്നത്തുനാട് യൂണിയൻ വൈസ് പ്രസിഡണ്ട് കെ.എൻ. സുകുമാരൻ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡണ്ട് എൻ. വിശ്വംഭരന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ശാഖ വൈസ് പ്രസിഡണ്ട് കെ.ബി. അനിൽ, സെക്രട്ടറി കെ.കെ. അനിൽ, കെ.ടി. ബിനോയ്, പി.എൻ. ചന്ദ്രൻ, കുടുംബയൂണിറ്റ് കൺവീനർ ഇ.കെ. വിജയൻ, കമലമ്മ ദിവാകരൻ, അജിതാ സന്തോഷ്, ഇ.കെ. ശശിധരൻ എന്നിവർ സംസാരിച്ചു. ദേവകി ടീച്ചർ സമ്മാനദാനം നിർവഹിച്ചു.