കൊച്ചി: സാക്ഷരതാമിഷൻ അതോറിറ്റി നടപ്പാക്കുന്നു ഒരുവർഷത്തെ പച്ചമലയാളം അടിസ്ഥാന സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ രജിസ്‌ട്രേഷൻ 31 വരെ നീട്ടി. പച്ചമലയാളം അടിസ്ഥാന കോഴ്‌സ്, പച്ചമലയാളം അഡ്വാൻസ് കോഴ്‌സ് എന്നിങ്ങനെ ഒരു വർഷത്തെ കോഴ്‌സ് രണ്ട് ഭാഗങ്ങളായി എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിലാണ് പരിഷ്‌കരിച്ചത്.

ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാളം പഠിക്കാൻ അവസരം ലഭിക്കാത്തവർക്കും മലയാളത്തിൽ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവരുമായ 17 വയസ് കഴിഞ്ഞവർക്ക് കോഴ്സിൽ ചേരാം. രജിസ്‌ട്രേഷൻ ഫീസ് 500 രൂപയും കോഴ്‌സ് ഫീസ് 3500 രൂപയുമാണ്. (ഫീസ് സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടറുടെ എസ്.ബി.ഐ ശാസ്തമംഗലം ബ്രാഞ്ചിലുള്ള 38444973213 എന്ന അക്കൗണ്ടിൽ അടക്കാവുന്നതാണ്. IFSC CODE :SBIN0070023)

ഓൺലൈനായി അപേക്ഷിച്ചതിന് ശേഷം ഹാർഡ് കോപ്പി രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് തുടങ്ങിയവ ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിൽ 31നകം ലഭ്യമാക്കണം. വിവരങ്ങൾക്ക്: 04842426596,9496877913.