പെരുമ്പാവൂർ: വട്ടക്കാട്ടുപടിയിൽനിന്ന് ഒന്നരക്കിലോ കഞ്ചാവുമായി അന്യസംസ്ഥാനത്തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി ഹസനുർ ജമാൻ ഷെയ്ഖിനെയാണ് (32) പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വട്ടക്കാട്ടുപടിയിലെ ഒരുഹോട്ടലിൽ പാചകക്കാരനായിരുന്ന ഇയാൾ ഇതിന്റെ മറവിലാണ് കഞ്ചാവ് കച്ചവടം ചെയ്തിരുന്നത്. 250, 500 ഗ്രാം പാക്കറ്റുകളിലായിരുന്നു വില്പന. ബംഗാളിൽനിന്ന് സുഹൃത്തുക്കൾ വഴി ഇയാൾ താമസിക്കുന്ന മുറിയിൽ കഞ്ചാവെത്തിക്കും.

എ.എസ്.പി മോഹിത് രാവത്തിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.കെ.
രാജേഷ്, സബ് ഇൻസ്പെക്ടർ വി. വിദ്യ, എ.എസ്.ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ ടി.എൻ. മനോജ്കുമാർ, ടി.എ. അഫ്സൽ, കെ.എ .|അഭിലാഷ്, ബെന്നി ഐസക്, എ.ടി. ജിൻസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.