bms
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഏപ്രിൽ മാസത്തെ ശമ്പളം നല്കാത്തതിനെതിരെ കെ.എസ്.ടി എംപ്ലോയീസ് സംഘ് (ബി.എം.എസ്) ആലുവ ഡിപ്പോയിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ജില്ലാ വർക്കിംഗ് പ്രസിഡന്റ് ജി. മുരളികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ജോലി ചെയ്യുന്ന ജീവനക്കാർക്ക് ശമ്പളം നൽകാതെ ഉല്ലാസയാത്ര നടത്തുന്ന ഭരണകൂടം കേരളത്തിന് അപമാനമാണെന്ന് കെ.എസ്.ടി എംപ്ലോയീസ് സംഘ് (ബി.എം.എസ്) കുറ്റപ്പെടുത്തി. മെയ് മാസം പകുതിയായിട്ടും കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഏപ്രിൽ മാസത്തെ ശമ്പളം അനുവദിക്കാത്തതിനെതിരെ സംഘടന ആലുവ ഡിപ്പോയിൽ പ്രതിഷേധ മാർച്ച് നടത്തി.

ജില്ലാ വർക്കിംഗ് പ്രസിഡന്റ് ജി. മുരളികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രതിമാസം 230 കോടിയിലധികം വരുമാനമുണ്ടായിട്ടും ജീവനക്കാരുടെ ശമ്പളം നിഷേധിക്കുന്നത് ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു. കെ.എൻ. പ്രശാന്ത്, പി.വി. സതീഷ്, കെ.വി. വിജു, ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.