ആലുവ: ദേശീയപാതയിൽ ആലുവ മംഗലപ്പുഴ പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി സെമിനാരിപ്പടി യുടേൺ പൂർണമായും അടയ്ക്കും. ഇവിടെ തിരിയേണ്ട വാഹനങ്ങൾ പറവൂർക്കവല സിഗ്നലിൽ നിന്നും തിരിഞ്ഞ് പോകണം. ആലുവ, എറണാകുളം ഭാഗത്തേക്കുള്ള ഭാരവാഹനങ്ങൾ പകൽ സമയങ്ങളിൽ അങ്കമാലി സിഗ്നൽ ജംഗ്ഷനിൽ നിന്നും എം.സി റോഡ് തിരിഞ്ഞ് കാലടി വഴി ആലുവ ഭാഗത്തേക്ക് പോകണം. അറ്റകുറ്റപ്പണി നടക്കുന്ന സമയം ഒരു വരി ഗതാഗതം മാത്രമെ അനുവദിയ്ക്കൂ.