volley

പറവൂർ: സംസ്ഥാന സൗത്ത് സോൺ യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പ് 16 മുതൽ 18 വരെ പുത്തൻവേലിക്കര സമന്വയ ഫ്ളഡ്ലൈറ്റ് സ്റ്രേഡിയത്തിൽ നടക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെ ഏഴ് ജില്ലകളിൽ നിന്നുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾ പങ്കെടുക്കും. ജില്ലാ വോളിബാൾ അസോസിയേഷനും സമന്വയ പുത്തൻവേലിക്കരയും സംയുക്തമായാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. 16ന് വൈകിട്ട് പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി ഉദ്ഘാടനം ചെയ്യും. ബിനോയ് ജോസഫ് അദ്ധ്യക്ഷനാകും. 18ന് വൈകിട്ട് സമാപന സമ്മേളനത്തിൽ ജില്ലാപഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ സമ്മാനദാനം നിർവഹിക്കും.