കാലടി: അടുത്ത അദ്ധ്യയന വർഷം മുതൽ മഹാത്മാ ഗാന്ധി സർവകലാശാലയിൽ ആരംഭിക്കുന്ന നാല് വർഷ നൂതന ബിരുദ പാഠ്യ പദ്ധതിയെ കുറിച്ച് വേങ്ങൂർ രാജഗിരി വിശ്വജ്യോതി കോളേജ് ഓഫ് ആർട്സ് ആൻഡ് അപ്പ്ളൈഡ് സയൻസസ് കോളേജിൽ ബോധവത്കരണ സെമിനാർ നടന്നു. പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും സെമിനാറിൽ പങ്കെടുത്തു. പ്രിൻസിപ്പൽ ഡോ. ദേവസ്യ എം. ഡി. അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് ഉദ്ഘാടനം ചെയ്തു. എം. ജി. യൂണിവേഴ്സിറ്റി നൂതന ബിരുദ പാഠ്യ പദ്ധതി മാസ്റ്റർ ട്രെയിനി മഞ്ചേഷ് മാത്യു, അസി. പ്രൊഫ. കാർത്തിക ബാലചന്ദ്രൻ എന്നിവർ ക്ലാസുകളെടുത്തു. അസോസിയേറ്റ് ഡയറക്ടർ ഫാ. ഡിപിൻ കരിങ്ങേൻ, അസി. പ്രൊഫ. പി .എസ്. ബിനീത, അസി. പ്രൊഫ. ഡി. രഞ്ജിനി എന്നിവർ സംസാരിച്ചു.