പെരുമ്പാവൂർ: കാഞ്ഞിരക്കാട് ചെറുവള്ളിക്കുടി പുത്തൻപുരവീട്ടിൽ പരേതനായ കൊച്ചുണ്ണിയുടെ മകൻ സി.കെ. അബ്ദുൽകരീം ഹാജി (68) നിര്യാതനായി. കാഞ്ഞിരക്കാട് ജുമാമസ്ജിദ് പരിപാലനസമിതി പ്രസിഡന്റ്, കോൺഗ്രസ് പെരുമ്പാവൂർ മണ്ഡലം പ്രസിഡന്റ്, വല്ലം സഹകരണബാങ്ക് ഡയറക്ടർ, പെരുമ്പാവൂർ സഹകരണ ബാങ്ക് ഡയറക്ടർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സൽമ. മക്കൾ: സുഹൈൽ, സഹൽ, സുഹൈമ. മരുമക്കൾ: ഹാഷിം കുമ്മനോട്, ബാനിഷ, സുമയ്യ.