clas
അദ്ധ്യാപകർക്കുള്ള അവധിക്കാല പരിശീലനം

കോലഞ്ചേരി: എൽ.പി, യു.പി അദ്ധ്യാപകർക്കായി കോലഞ്ചേരി ഉപജില്ലാ തലത്തിലുള്ള അവധിക്കാല പരിശീലനം തുടങ്ങി. എ.ഇ.ഒ ടി. ശ്രീകല, ബി.പി.സി ഡാൽമിയ തങ്കപ്പൻ എന്നിവരാണ് നേതൃത്വം നൽകുന്നത്. ഈ അദ്ധ്യയന വർഷം 1 , 3, 5, 7, 9 ക്ലാസുകളിലെ പാഠ പുസ്തകങ്ങൾ മാറുന്നതിന് മുന്നോടിയായി ആശയാവതരണ രീതിയിൽ പാഠഭാഗങ്ങൾ കൂടുതൽ മികവോടെ കുട്ടികളിലേയ്ക്ക് എത്തിക്കുന്നതിന് സഹായകമാവുന്ന രീതിയിൽ സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിൽ 300 അദ്ധ്യപകർ പങ്കെടുക്കുന്നുണ്ട്.