ആലുവ: ഒരു മണിക്കൂർ മാത്രം മഴ പെയ്തപ്പോഴേക്കും ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള കുന്നത്തേരി ഹെൽത്ത് സെന്ററും പരിസരവും വെള്ളക്കെട്ടിലായി. കുന്നത്തേരി - അമ്പാട്ടുകാവ് റോഡും ഹെൽത്ത് സെന്ററിന്റെ പ്രവേശനകവാടവുമെല്ലാം മുട്ടോളം വെള്ളത്തിലാണ്. ഇന്നലെ വൈകിട്ട് പെയ്ത ഒറ്റമഴയിലാണ് വെള്ളക്കെട്ടിലായത്.
സമീപത്തെ കാനകൾ അറ്റുകുറ്റപ്പണി നടത്താത്തതും പാടശേഖരത്തിലെ പൊതുതോടുകൾ മെട്രോ യാർഡ് നിർമ്മാണത്തിന്റെ ഭാഗമായി അടഞ്ഞതുമാണെ വെള്ളക്കെട്ടിന് കാരണമെന്നാണ് ആക്ഷേപം.റോഡിലെയും പ്രാഥമീകാരോഗ്യ കേന്ദ്രത്തിലെയും വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റി അംഗം സനീഷ് കളപുരക്കൽ ആവശ്യപ്പെട്ടു.