നെടുമ്പാശേരി: കൊച്ചിയിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്‌പ്രസ് വിമാന സർവീസുകൾ ഇന്നലെ മുടങ്ങി. രാവിലെ എട്ടിന് ബഹ്‌റൈനിലേക്കും 8.35ന് ദമാമിലേക്കും പോകേണ്ടിയിരുന്ന അന്താരാഷ്ട്ര സർവീസുകളാണ് റദ്ദാക്കിയത്. മറ്റ് സർവീസുകളെല്ലാം പതിവുപോലെ നടന്നു. ആഭ്യന്തര സർവീസുകൾക്കും പ്രശ്നമുണ്ടായില്ല. വിവിധ രാജ്യങ്ങളിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് സർവീസുകളെല്ലാം മുടക്കമില്ലാതെ എത്തി.