manalvanchi

പറവൂർ: പെരിയാറിൽ പുത്തൻവേലിക്കര പുഴയിൽ അനധികൃത മണൽവാരൽ സംഘത്തിലെ പതിനെട്ട് പേരെ പുത്തൻവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. ആറ് വള്ളങ്ങൾ, മണൽവാരുന്ന ഉപകരങ്ങൾ എന്നിവ പിടിച്ചെടുത്തു. പെരുമ്പടന്ന മട്ടുമ്മേൽ വിനോജ് (47), ഇടവിലങ്ങ് പൊയിലിങ്ങൽ അബ്ദുൾ സലാം (62), ചാലക്കൽ വിതയത്തിൽ ജെയിംസ് (62), കുന്നുകര കല്ലുമടപ്പറമ്പിൽ സന്തോഷ് (48), എടവന വീട്ടിൽ സാബു (52), അഴീക്കോട് ചീക്കോത്ത് ബാബു (53), കോട്ടുവള്ളിക്കാട് ചേറാടി ഷാജി (60), ചെട്ടിക്കാട് കിഴക്കിനിപ്പുര സെയ്നാൻ (54 ), മടപ്ലാത്തി തുരുത്ത് വേലിക്കകത്ത് തമ്പി (57), കണ്ടൻകുളം കൊല്ലംപറമ്പിൽ ജയാനന്ദൻ (53), കള്ളിക്കാട്ട് ഉണ്ണികൃഷ്ണൻ (51), തയ്യിൽ ഉണ്ണി (45), കുറുമ്പാത്തുരുത്ത് ഓളാട്ടുപറമ്പിൽ പ്രജോഷ് (35), പെരങ്ങേടത്ത് സുധീഷ് (36), മൂത്തകുന്നം കണക്കാശേരി ശിവപ്രസാദ് (52), ഗോതുരുത്ത് പാണ്ടിപ്പിള്ളി തോമസ് (63), ചേന്ദമംഗലം ഇരുനൂലിൽ വിൻസന്റ് (51), ചേന്ദമംഗലം തൂയിത്തറ സുധി (44) എന്നിവരാണ് അറസ്റ്റിലായത്. വെള്ളോട്ടുപുറം, കുരിശിങ്കൽകടവുകളിൽ നിന്നാണ് സംഘം മണൽവാരിയിരുന്നത്. 14ന് രാത്രി പത്തിന് ആരംഭിച്ച പരിശോധന പുലർച്ചെ വരെ നീണ്ടു. പൊലീസ് പരിശോധന കണ്ട് വഞ്ചിയുമായി രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ മറ്റൊരു വള്ളത്തിൽ പിന്തുടർന്നാണ് പിടികൂടിയത്. ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.