കോതമംഗലം: വടാട്ടുപാറ പലവൻപുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ എൻജിനിയറിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു. വെളിയേൽച്ചാൽ ചിറ്റൂപ്പറമ്പിൽ ആന്റി സി. ചാക്കോയുടെ മകൻ സോളമനാണ് (22) മുങ്ങിമരിച്ചത്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ രണ്ടാംവർഷ ഓട്ടോമൊബൈൽ വിദ്യാർത്ഥിയാണ്.
ഒഴുക്കിൽപ്പെട്ട സോളമനെ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് കരയ്ക്കെടുത്തപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മാതാവ്: ബിജി. സഹോദരി: സാന്ദ്ര. സംസ്കാരം പിന്നീട്