കൊച്ചി: ഉ​ദ​യം​പേ​രൂ​ർ​ ​കു​ടി​വെ​ള്ള​ക്ഷാ​മം​ ​പ​രി​ഹ​രി​ക്കുന്നതിന്റെ ഭാഗമായി ​കാ​ഞ്ഞി​ര​മ​റ്റം​ ​ടാ​ങ്കി​ൽ​ ​ഫ്ളോ​മീ​റ്റ​ർ​ ​ഘ​ടി​പ്പി​ക്കാ​ൻ ജല അതോറിറ്റി മൂവാറ്റുപുഴ പി.എച്ച്. സെക്ഷൻ ഉദ്യോഗസ്ഥർക്ക്​ പൊലീസ് സംരക്ഷണം നൽകുന്നതിന് റൂറൽ പൊലീസ് മേധാവി പുത്തൻകുരിശ് ഡിവൈ.എസ്.പിക്ക് നിർദേശം നൽകി. ഇന്നോ നാളെയോ മീറ്റർ ഘടിപ്പിക്കുമെന്നാണ് സൂചന. മുളന്തുരുത്തി പൊലീസ് സ്റ്റേഷന് കീഴിലാണ് ആമ്പല്ലൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വാട്ടർ ടാങ്ക്.

കക്കാട് പദ്ധതി പ്രകാരം ഉദയംപേരൂർ, ആമ്പല്ലൂർ പഞ്ചായത്തുകൾക്ക് വേണ്ടി സ്ഥാപിച്ചതാണ് കാഞ്ഞിരമറ്റം വാട്ടർ ടാങ്ക്. ഒന്നിടവിട്ട ദിവസം ഓരോ പഞ്ചായത്തിനും വെള്ളം പമ്പ് ചെയ്യാനാണ് കരാർ. പക്ഷേ തങ്ങൾക്ക് നിശ്ചയിച്ച ദിവസം ആമ്പല്ലൂരിലേക്കും വാൽവ് തുറന്ന് അനധികൃതമായി വെള്ളം നൽകുന്നുണ്ടെന്ന് ഉദയംപേരൂർ പഞ്ചായത്തിലെ പ്രതിപക്ഷം ആരോപിക്കുന്നു. വെള്ളം അളക്കാനുള്ള ഫ്ളോ മീറ്റർ ഉദയംപേരൂരിലേക്കുള്ള പൈപ്പിൽ മാത്രമേയുള്ളൂ. ആമ്പല്ലൂരിലേക്കുള്ള പൈപ്പിൽ മീറ്റർ ഘടിപ്പിക്കാൻ ജനപ്രതിനിധികൾ അനുവദിക്കുന്നില്ലെന്നും ഇത് സ്ഥാപിച്ചാൽ മാത്രമേ കൃത്യമായ വിതരണം നടക്കൂ എന്നാണ് ജല അതോറിറ്റി നിലപാട്. ഇതിനായി പൊലീസ് സംരക്ഷണം തേടി മൂവാറ്റുപുഴ പി.എച്ച്. ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ എ.പി. പ്രസാദ് ആലുവ റൂറൽ എസ്.പിക്ക് കത്ത് നൽകിയിരുന്നു. ഇതുപ്രകാരമാണ് നടപടി.

മൂന്നു ദിവസത്തിനകം പ്രശ്നം തീർക്കാൻ അടിയന്തര നടപടി സ്വീകരിക്കാനും ആവശ്യമെങ്കിൽ ജില്ലാ കളക്ടറുടെയും പൊലീസിന്റെയും സഹായം തേടണമെന്നും അതോറിറ്റി മദ്ധ്യമേഖലാ ചീഫ് എൻജിനിയർ വി. കെ. പ്രദീപ് കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു.

പിന്തുണയുമായി കോൺഗ്രസ് സമരം

കൊച്ചി: ഉദയംപേരൂരിലെ ജലക്ഷാമം തീർക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങൾ എറണാകുളം വാട്ടർ അതോറിറ്റി ചീഫ് എൻജിനീയറുടെ ഓഫീസിനു മുൻപിൽ ഒരാഴ്ചയായി നടത്തുന്ന രാപകൽ സത്യാഗ്രഹ സമരത്തിന് പിന്തുണയുമായി ഉദയംപേരൂർ നോർത്ത്- സൗത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ നടത്തിയ സമരം കെ. ബാബു എം.എൽ.എ. ഉത്ഘാടനം ചെയ്തു. നോർത്ത് മണ്ഡലം പ്രസിഡന്റ്‌ ടി. വി. ഗോപിദാസ് അദ്ധ്യക്ഷത വഹിച്ചു.

കെ.ബാബു എം.എൽ.എയും പഞ്ചായത്തിലെ പ്രതിപക്ഷ നേതാവ് എം.പി.ഷൈമോനും അംഗം എം.കെ.അനിൽകുമാറും ചീഫ് എൻജിനിയറുമായി ചർച്ചയും നടത്തി. ഉടൻ പരിഹാരമുണ്ടാകുമെന്ന് ഇദ്ദേഹം ഉറപ്പു നൽകിയതായി കെ.ബാബു എം.എൽ.എ. പറഞ്ഞു