akhil

കൂത്താട്ടുകുളം: ഗോവയിൽ വിനോദയാത്രയ്ക്കുപോയ യുവാവ് ഇടിമിന്നലേറ്റു മരിച്ചു. മണ്ണത്തൂർ കാഞ്ഞിരംപാറയിൽ അഖിൽ വിജയനാണ് (നന്ദു - 35) മരിച്ചത്. ഭാര്യ ജയലക്ഷ്മിക്കും ഒപ്പമുണ്ടായിരുന്ന ജിജോയ്ക്കും പൊള്ളലേറ്റു. ഗോവ ബീച്ചിൽ ചൊവ്വാഴ്ചയാണ് സംഭവം.
സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.