acc
മരച്ചില്ല വീണ് ചില്ല് തകർന്ന കെ.എസ്.ആർ.ടി.സി ബസ്

* ചില്ല് തകർന്നു, ആർക്കും പരിക്കില്ല

മൂവാറ്റുപുഴ: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിലേക്ക് മരച്ചില്ല ഒടിഞ്ഞുവീണ് ഗ്ലാസ് തകർന്നു. ഇന്നലെ വൈകിട്ട് നാലോടെ ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്. മൂവാറ്റുപുഴയിൽനിന്ന് തൊടുപുഴയിലേക്ക് പോവുകയായിരുന്ന തിരുവമ്പാടി ഡിപ്പോയിലെ ബസിന് മുന്നിലേക്കാണ് റോഡരികിൽ നിന്നിരുന്ന തണൽമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണത്. ബസിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മുന്നോട്ടുനീങ്ങിയാണ് നിന്നതെങ്കിലും റോഡിൽ മറ്റ് വാഹനങ്ങളില്ലാതിരുന്നതിനാൽ വൻഅപകടം ഒഴിവായി.

മൂവാറ്റുപുഴ ഡിപ്പോയിൽനിന്ന് മറ്റൊരു ബസെത്തിച്ച് സർവീസ് തുടർന്നു. പൊലീസും ഫയർഫോഴ്‌സുമെത്തി മേൽനടപടി സ്വീകരിച്ചു.