nsk-umesh

കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി നടപ്പാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ പ്രവർത്തനങ്ങൾ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. നഗരത്തിലെ വിവിധ പ്രദേശങ്ങൾ സംഘം സന്ദർശിച്ചു. അമിക്കസ്‌ക്യൂറി അഡ്വ. ഗോവിന്ദ് പത്മനാഭൻ, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി വി. ചെൽസാ സിനി, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ വി.ഇ. അബ്ബാസ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ഓപ്പറേഷൻ ബ്രേക്ക് ത്രൂ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന മുല്ലശേരി കനാൽ- കാരക്കാമുറി ക്രോസ് റോഡ്, അംബേദ്കർ സ്റ്റേഡിയത്തിന് പിൻ വശം, കമ്മട്ടിപ്പാടം, സീനത്തോട്, തേവര പേരണ്ടൂർ കനാൽ, നേവി സ്റ്റോർ ഡിപ്പോ തുടങ്ങിയ പ്രദേശങ്ങളാണ് സംഘം സന്ദർശിച്ചത്.