reunion
ഇരുമ്പനം ഹൈസ്‌ക്കൂൾ എസ്.എസ്.എൽ.സി 1983 ബാച്ചിന്റെ റീയൂണിയൻ 'നൊസ്റ്റാൾജിയ 1983' പൂർവ അദ്ധ്യാപകർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ഇരുമ്പനം ഹൈസ്‌കൂൾ എസ്.എസ്.എൽ.സി 1983 ബാച്ചിന്റെ റീയൂണിയൻ 'നൊസ്റ്റാൾജിയ 1983' പൂർവ അദ്ധ്യാപകർ ചേർന്ന് ഉദ്ഘാടനം ചെയ്തു. 83ലെ വിദ്യാർത്ഥികൾ പങ്കെടുത്ത സ്‌കൂൾ അസംബ്ലി, വിട്ടു പിരിഞ്ഞ അദ്ധ്യാപകരെയും സഹപാഠികളെയും അനുസ്മരിക്കൽ, ഗുരുവന്ദനം, സ്‌കൂൾകാലത്തെ സൂചിപ്പിക്കുന്ന ഇൻസ്റ്റലേഷനുകൾ, ഫോട്ടോ പ്രദർശനം, വിദ്യാർത്ഥികളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ, ഗാനസന്ധ്യ എന്നിവ നടന്നു. കൺവീനർ ഷാജി വല്ലയിൽ അദ്ധ്യക്ഷനായി. ജോയിന്റ് കൺവീനർ രാമദാസ്, ട്രഷറർ കെ.എൻ. രഘുനാഥ് എന്നിവർ സംസാരിച്ചു.