വൈപ്പിൻ : പള്ളിപ്പുറം പഞ്ചായത്ത് റസിഡന്റ്‌സ് അസോസിയേഷൻ അപ്പെക്‌സ് കൗൺസിൽ, ശാസ്ത്ര സാഹിത്യ പരിക്ഷത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഗ്രാമ വിജ്ഞാനോത്സവം 19ന് സമാപിക്കും.
റസിഡന്റ്‌സ് തലങ്ങളിൽ നടന്ന മത്സരങ്ങളിൽ വിജയിച്ച ഇരുന്നൂറോളം വിദ്യാർത്ഥികളാണ് ഫൈനൽ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ചെറായി സഹോദരൻ മെമ്മോറിയൽ ഹൈസ്‌കൂളിൽ മത്സരത്തിനു ശേഷം നടക്കുന്ന സമ്മാന വിതരണ സമ്മേളനം വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ സമ്മാന വിതരണം നടത്തും. എഡ്രാക്ക് ജനറൽ സെക്രട്ടറി പി.സി. അജിത്ത്കുമാർ മുഖ്യ പ്രഭാഷണം നടത്തും.