വൈപ്പിൻ: ചെറായി ശ്രീഗൗരീശ്വരക്ഷേത്രം, വലിയ വീട്ടിക്കുന്ന് ഭഗവതി ക്ഷേത്രം, സഹോദരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ, എസ്.എം എൽ.പി സ്‌കൂൾ, വി.വി. സഭ എൽ.പി സ്‌കൂൾ എന്നിവയുടെ ഭരണം നിർവഹിക്കുന്ന വിജ്ഞാനവർദ്ധിനി സഭ വാർഷിക പൊതുയോഗം ഗൗരീശ്വരം ഓഡിറ്റോറിയത്തിൽ 19ന് രാവിലെ തുടങ്ങും. കഴിഞ്ഞ വർഷത്തെ വരവ് ചെലവ് കണക്കുകൾ, പ്രവർത്തനറിപ്പോർട്ട്, അടുത്ത വർഷത്തേക്കുള്ള ബഡ്ജറ്റ് എന്നിവയ്ക്കുശേഷം നിലവിലെ ഭരണസമിതി പുതിയ ഭരണസമിതിക്ക് അധികാരം കൈമാറും.