വൈപ്പിൻ: എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂൾ പൂർവ വിദ്യാർത്ഥി സംഘടനയായ ഗ്ലോബൽ റീച്ച് ഓവർ ദി യുണൈറ്റഡ് പീപ്പിൾ ഓഫ് എസ്.ഡി.പി.വൈ കെ.പി.എം.എച്ച്.എസിന്റെ അംഗത്വ വിതരണം സിനിമാ നടൻ മജീദ് ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥിയും യൂണിയൻ ബാങ്ക് റീജിയണൽ മാനേജരുമായ കെ.പി. രവീന്ദ്രനാഥ്, 1953 ബാച്ച് എസ്. എസ്. എൽ. സി. വിദ്യാർത്ഥിയും മുതിർന്ന പൊതു പ്രവർത്തകനുമായ വി.കെ. ബീരാവുണ്ണി എന്നിവരുടെ വീടുകളിലെത്തിയാണ് അംഗത്വ വിതരണത്തിന് തുടക്കം കുറിച്ചത്. റിട്ട. ഡി.എം.ഒ ഡോ. കെ.ഐ. അബ്ദുൾ ഗഫൂർ, ജോസഫ് ബെയ്‌സിൽ മുക്കത്ത്, ഷാനവാസ് കറുകപ്പാടത്ത് തുടങ്ങിയവർ നേതൃത്വം നൽകി.