അങ്കമാലി: മാലിന്യരഹിത അങ്കമാലി എന്ന ലക്ഷ്യത്തോടെ അങ്കമാലി നഗരസഭ, അങ്കമാലി വൈസ് മെൻസ് ക്ലബ്ബുമായി സഹകരിച്ച് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പ്ലാസ്റ്റിക് കുപ്പി ശേഖരണ ബൂത്ത് സ്ഥാപിച്ചു. ബൂത്തിൽ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക്ക് കുപ്പികൾ നഗരസഭ ശേഖരിച്ച് തുടർഉപയോഗത്തിന് സജ്ജമാക്കുമെന്ന് ചെയർമാൻ മാത്യു തോമസ് അറിയിച്ചു. ആൾത്തിരക്കേറിയ സ്ഥലങ്ങളിലെല്ലാം ബൂത്തുകൾ സ്ഥാപിച്ചിട്ടുണ്ട്. വൈസ് ചെയർപേഴ്സൺ സിനി ടീച്ചർ, സ്ഥിരംസമിതി അദ്ധ്യക്ഷരായ ടി.വൈ. ഏല്യാസ് , ജെസ്മി ജിജോ, ലക്സി ജോയ്, മുൻ ചെയർമാൻ ഷിയോ പോൾ, വൈസ് മെൻസ് ക്ലബ് പ്രസിഡന്റ് ഫ്രാൻസിസ് തച്ചിൽ, സിജി മത്തായി എന്നിവർ സന്നിഹിതരായിരുന്നു.