മൂവാറ്റുപുഴ: പൈനാപ്പിൾ ഫാർമേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വാഴക്കുളത്തെ വിവിധ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പൈനാപ്പിൾ ഫെസ്റ്റ്-2024ന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ വാഴക്കുളം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഫെസ്റ്റിവൽ തുടങ്ങും. പൈനാപ്പിൽ പാചക മത്സരം, പൈനാപ്പിൾ വിളമത്സരം, കർഷക സെമിനാർ എന്നിവ നടക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം കാർഷീക വികസന-കാർഷീക ക്ഷേമവകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. പൈനാപ്പിൾ കൃഷിമേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡുകൾ മന്ത്രി സമ്മാനിക്കും. മാത്യു കുഴൽനാടൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തും. പി.ജെ. ജോസഫ് എം.എൽ.എ കാർഷിക സന്ദേശം നൽകും. ഡീൻ കുര്യാക്കോസ് എം.പി,​ജെയിംസ് വർഗീസ്,​ ലിയോ എം.എ എന്നിവർ സംസാരിക്കും.