കൊച്ചി: ഗ്രീൻ എർത്ത് ഫാം സൊസൈറ്റി മറൈൻഡ്രൈവിൽ സംഘടിപ്പിക്കുന്ന പത്താമത് കൊച്ചി ഇന്റർനാഷണൽ മാംഗോ ഫെസ്റ്റിൽ മാമ്പഴ തീറ്റ മത്സരം ഇന്ന് നടക്കും. വൈകിട്ട് 5.30ന് നടക്കുന്ന മത്സരത്തിൽ പ്രായഭേദമില്ലാതെ ആർക്കും പങ്കെടുക്കാമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കുറഞ്ഞ സമയംകൊണ്ട് കൂടുതൽ മാമ്പഴം കഴിക്കുന്നവർ വിജയികളാകും. വിജയികൾക്ക് സമ്മാനങ്ങൾ ലഭിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ മറൈൻ ഡ്രൈവിലെ മാമ്പഴ ഫെസ്റ്റിവലിലെ ഓഫീസിൽ നേരിട്ടോ 8281451137 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പ്രോഗ്രാം കോ ഓർഡിനേറ്റർ വിജയകുമാർ, മുരളീധരൻ അന്തിക്കാട് എന്നിവർ അറിയിച്ചു. മാഗോ ഫെസ്റ്റിവൽ 19ന് സമാപിക്കും.