t

ചോറ്റാനിക്കര: മുളന്തുരുത്തി വെട്ടിക്കൽ വെൽകെയർ നഴ്സിംഗ് കോളേജിൽ റൈൻ ഫൗണ്ടേഷൻ ലൈഫ് സ്കിൽ പഠന ക്ലാസ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ രേണു സൂസൻ തോമസ് അദ്ധ്യക്ഷയായി. മാത്യു ഇലവങ്ങത്ത് ഉദ്ഘാടനം നിർവഹിച്ചു. എൻജിനിയറിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫ. സ്റ്റെഫി ജോസ് മുഖ്യാതിഥിയായ ക്ലാസിൽ മോട്ടിവേഷൻ ലീഡറും സോഷ്യൽ വർക്കറുമായ ജോബി തോമസ് ക്ലാസ് നയിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ രേണു സൂസൻ തോമസ്, ജോബി തോമസ്, സിവിൽ ഡിഫൻസ് അംഗം എം.ഒ.റോയ് എന്നിവരെ ആദരിച്ചു. പഠനത്തിൽ മികച്ച നിലവാരം പുലർത്തുന്ന വിദ്യാർത്ഥികൾക്കുള്ള ധന സഹായം കൈമാറി. ജോൺസൺ, വൈസ് പ്രിൻസിപ്പൽ നീതു ജോർജ്, മുഹമ്മദ് പരീത് തുടങ്ങിയവർ സംസാരിച്ചു.