bank

കോതാട്: കോരമ്പാടം സഹകരണ ബാങ്ക് ആരംഭിച്ച സ്കൂൾ ഫെയർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഡ്വ. എൽസി ജോർജ് ഉദ്ഘാടനം ചെയ്തു. നോട്ട് ബുക്ക്, ബാഗ്, കുട, മറ്റ് പഠനോപകരണങ്ങൾ, സൈക്കിൾ എന്നിവ മിതമായ നിരക്കിൽ ലഭിക്കും. പലിശരഹിതവായ്പയും ലഭിക്കും. ബാങ്ക് പ്രസിഡന്റ്‌ ഹരോൾഡ് നിക്കോൾസൺ അദ്ധ്യക്ഷനായി. കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മേരി വിൻസെന്റ്, വൈസ് പ്രസിഡന്റ്‌ വിപിൻ രാജ്, ജയിനി സെബാസ്റ്റ്യൻ, ജോസി ഫ്രാൻസിസ്, ഇ.എക്സ്. ബെന്നി, ബാങ്ക് സെക്രട്ടറി ജെ. രശ്മി, ടി.കെ. വിജയൻ, രാജി രാജേന്ദ്രൻ, ആന്റണി സന്തോഷ് എന്നിവർ സംസാരിച്ചു. ജൂൺ 25ന് സമാപിക്കും.