train

കൊച്ചി: കേരളത്തിൽ നിന്ന് ആദ്യമായി സർവീസ് നടത്തുന്ന സ്വകാര്യ ടൂറിസം ട്രെയിന് സഞ്ചാരികളിൽ നിന്ന് മികച്ച പ്രതികരണം. ട്രെയിൻ പ്രഖ്യാപിച്ച് ദിവസങ്ങൾക്കകം 150ലേറെ പേരാണ് ഗോവ യാത്രയ്ക്ക് ബുക്ക് ചെയ്തത്. 650 പേർക്ക് യാത്ര ചെയ്യാവുന്ന ട്രെയിൻ ജൂൺ നാലിന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. ഗോവയിൽ ആഢംബര താമസസൗകര്യവും ആഘോഷങ്ങളും യാത്രയുടെ ഭാഗമായി ഒരുക്കിയതായി പ്രിൻസി വേൾഡ് ട്രാവൽ അറിയിച്ചു. ഗോവയിൽ നാലു ദിവസമാണ് ചെലവിടുക. യാത്രാ, താമസ ചെലവുകളുൾപ്പെടെ നോൺ എ.സി സ്ലീപ്പർ കോച്ചിൽ 13,999 ഉം ത്രീ ടിയർ എ.സി കോച്ചിൽ 15,150 ഉം ടു ടയർ എ.സി കോച്ചിൽ 16,400 രൂപയും വീതമാണ് നിരക്ക്. അഞ്ച് വയസിൽ താഴെ പ്രായമുള്ളവർക്ക് ടിക്കറ്റ് ആവശ്യമില്ല. 10 വയസിൽ താഴെയുള്ളവർക്ക് 50 ശതമാനം ഇളവും ലഭിക്കും. 24 മണിക്കൂറും സേവനം ചെയ്യുന്ന 60 ജീവനക്കാരും ട്രെയിനിലുണ്ട്.