തൃപ്പൂണിത്തുറ: ഉദയംപേരൂർ സൃഷ്ടി കൾച്ചറൽ സൊസൈറ്റി വായനശാലയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി കളിമൺ ശില്പശാല 'സൃഷ്ടി' നാളെ രാവിലെ 9.30 ന് വായനശാല ഹാളിൽ നടക്കും. കുട്ടികളിലെ സർഗ്ഗാത്മകശേഷി വളർത്തുന്നതിനായി സംഘടിപ്പിക്കുന്ന ഏകദിന പാഠശാലയ്ക്ക് ശില്പി ശിവദാസ് എടക്കാട്ടുവയൽ നേതൃത്വം നൽകും.