kklm
തിരുമാറാടി പഞ്ചായത്തിൽ നടന്ന ദേശീയ ഡെങ്കിപ്പനി ദിനാചാരണവും ബോധവത്കരണ സെമിനാറും

കൂത്താട്ടുകുളം: തിരുമാറാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ദേശീയ ഡെങ്കിപ്പനി ദിനാചാരണവും ബോധവത്കരണ സെമിനാറും മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ കർമ്മപദ്ധതി രൂപീകരണവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. സന്ധ്യാമോൾ പ്രകാശ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷരായ അനിത ബേബി, രമ എം. കൈമൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.വി. ജോയ്, ആലീസ് ബിനു, അസിസ്റ്റന്റ് സെക്രട്ടറി സാബുരാജ്,​ എസ്.എച്ച് ഐ ശ്രീകല ബിനോയ്, ആരോഗ്യപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, വ്യാപരി വ്യവസായി സംഘടന പ്രവർത്തകർ, തൊഴിലുറപ്പ് പ്രവർത്തകർ, ഹരിതകർമസേന പ്രവർത്തകർ, ആശ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ജെ എച്ച് ഐ ഷിബു ക്ലാസ് നയിച്ചു.
മഴക്കാലപൂർവ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി വാർഡ് തലത്തിൽ 18,19 തിയതികളിൽ ബഹുജന പങ്കാളിത്തതോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും തീരുമാനിച്ചു.