കൊച്ചി: തൈറോയ്ഡ് ഗ്രന്ഥി നെഞ്ചിനുള്ളിലേയ്‌ക്ക് വളർന്ന് ശ്വാസമെടുക്കാനാകാതെ ഗുരുതരാവസ്ഥയിലായ 65വയസുകാരിയിൽ നൂതന ചികിത്സയുമായി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി. എൻഡോക്രൈൻ സർജറി കൺസൾട്ടന്റ് ഡോ. ജെ. ഫെർഡിനൻഡിന്റെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഗുരുതരാവസ്ഥ ഭേദമാക്കിയത്. നെഞ്ചിന് നടുവിലെ തൊറാസിക് അറയിലേക്ക് തൈറോയ്ഡ് ടിഷ്യൂ വ്യാപിക്കുന്ന അവസ്ഥയായ റിട്രോസ് ടെർണൽ ഗോയിറ്ററാണ് ഭേദപ്പെടുത്തിയത്. ശ്വാസനാളത്തിനും അന്നനാളത്തിനുമടുത്ത് തൈറോയ്ഡ് ടിഷ്യൂ വ്യാപിച്ചതിനാൽ വിശദമായ പരിശോധനകളും വിലയിരുത്തലും നടത്തിയിരുന്നു. അത്യാധുനിക ചികിത്സാരീതിയായ മിനിമലി ഇൻവേസിവ് രീതി ഉപയോഗിച്ചതിനാൽ വലിയ മുറിവുകളുണ്ടായില്ല. ആശുപത്രി വാസം കുറയ്ക്കാനും സാധിച്ചതായി അദ്ദേഹം പറഞ്ഞു.