ആലുവ: എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാല സംഘടിപ്പിച്ച ഒമ്പതാമത് ഗൃഹസദസ് എസ്.എൻ.ഡി.പി ലൈബ്രറിയിൽ കീഴ്മാട് ഗ്രന്ഥശാല നേതൃസമിതി കൺവീനർ കെ.എ. ഷാജിമോൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് സി.കെ. ജയൻ അദ്ധ്യക്ഷനായി. എഴുത്തുകാരൻ ഡോ. ജോർജ് മരങ്ങോലി, പഞ്ചായത്ത് മെമ്പർ ഹിത ജയകുമാർ, കെ.കെ. സുബ്രഹ്മണ്യൻ, പി.ജി. വേണു, മുഹമ്മദ് അസ്ഹർ, നിബിൻ കുന്നപ്പിള്ളി, അശോകൻ കോട്ടേക്കാട്, കെ.പി. സജീവൻ, ജാസ്മിൻ അലി, നൗഷന അയൂബ്, റാണി സനിൽകുമാർ, വാഹിദ നാസർ, ശ്രീജ സുരേഷ്, എം.കെ. വേണുഗോപാൽ, കെ.ബി. അഷറഫ്, അഭയ് കൃഷ്ണ, റിത മറിയം, സി.എസ്. അജിതൻ, പി.എം. അയൂബ് എന്നിവർ സംസാരിച്ചു. ബാലവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന കലാസന്ധ്യക്ക് വനിതാവേദി കമ്മിറ്റി അംഗം എ.എ. നസ്ലിൻ നേതൃത്വം നൽകി. ഗൃഹനാഥൻ തറയിൽ എം. ഗംഗാധരൻ, രാധ ഗംഗാധരൻ എന്നിവർ സമ്മാനദാനം നടത്തി .