പുത്തൻകുരിശ്: ബിലേവേഴ്‌സ് ഈസ്റ്റൺ സഭയുടെ മേലദ്ധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തായുടെ നിര്യാണത്തിൽ യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ എപ്പിസ്‌ക്കോപ്പൽ സുന്നഹദോസ് അനുശോചിച്ചു. സുവിശേഷ, ആതുരശുശ്രൂഷാ, സാമൂഹ്യസേവന രംഗങ്ങളിൽ നിസ്തുലമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു മെത്രാപ്പോലീത്തയെന്ന് സുന്നഹദോസ് അനുസ്‌മരിച്ചു.