1

പള്ളുരുത്തി: ഇടക്കൊച്ചി സെൻട്രൽ റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം എം.എൽ.എ.കെ.ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോൺ റിബല്ലോ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ജീജ ടെൻസൻ, കെ.ജെ.ബേസിൽ, തമ്പി വേലിയത്ത്, എം.പി.ജോസഫ്, ജോൺ ഹിൽബർട്ട്, എം.പി.മാനുവൽ, ഷിഫ്രി ആന്റണി, ജൂലിയറ്റ് ആന്റണി, ഗ്ലോറിയ ജോസഫ്, മണി ടോൾസ്റ്റോയി തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി പ്രസിഡന്റായി ജോൺ റിബല്ലേ, ജനറൽ സെക്രട്ടറി എം.പി.ജോസഫ്, ട്രഷറർ ജോൺ ഹിൽബർട്ട് എന്നിവരെ തിരഞ്ഞെടുത്തു.