പറവൂർ: പൊക്കാളി കർഷകർക്ക് സ്പെഷ്യൽ പാക്കേജ് നടപ്പാക്കണമെന്ന് പൊക്കാളി നിലവികസന ഏജൻസി വൈസ് ചെയർമാൻ പി.വി. ലാജു ആവശ്യപ്പെട്ടു. മന്ത്രി പി. പ്രസാദ്, ജില്ലാ കലക്ടർ എന്നിവർക്ക് നിവേദനം നൽകി. പരമ്പരാഗത ജൈവ കൃഷിയായ പൊക്കാളി കൃഷിയും കർഷകരും വലിയ പ്രതിസന്ധിയിലാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ഉയർന്ന കൂലി ചിലവ്, നെല്ലിന് ന്യായവില ലഭിക്കാത്തത്, കാലാവസ്ഥ വ്യതിയാനം, സങ്കരണ ശേഷിയുള്ള വിത്തിനങ്ങളുടെ ലഭ്യതക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇതു മൂലം വർഷംതോറും കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതിയും, ഉത്പാദനവും കുറഞ്ഞുവരുന്ന സ്ഥിതിയാണെന്നും ലാജു പറഞ്ഞു.