ആലുവ: ഡ്രൈവിംഗ് സ്‌കൂളുകളുടെ സമരം പിൻവലിച്ചിട്ടും ടെസ്റ്റിനെത്തുന്ന പരീക്ഷാർത്ഥികളുടെ എണ്ണം കൂടുന്നില്ല. ഇന്നലെ ആലുവ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ എട്ട് പേരാണ് എത്തിയത്. മൂന്ന് പേർ മാത്രമേ വിജയിച്ചുള്ളൂവെന്ന് ആലുവ ജോയിന്റ് ആർ.ടി.ഒ കെ.എസ്. ബിനീഷ് പറഞ്ഞു. സെർവർ തകരാർ കാരണം ഓൺലൈൻ ലേണേഴ്‌സ് പരീക്ഷ നടന്നില്ല.