പെരുമ്പാവൂർ: വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തരോഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി അടിയന്തിരമായി രോഗ ബാധിത പ്രദേശം സന്ദർശിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെയും വേങ്ങൂർ മണ്ഡലം കമ്മിറ്റിയുടെയും നേത്യത്വത്തിൽ പള്ളിത്താഴത്ത് ഉപവാസ സമരം നടത്തി. ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുക, കുറ്റക്കാരായ വാട്ടർ അതോറിറ്റി ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജെലിൻ രാജന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, നേതാക്കളായ ഒ. ദേവസി, കെ.പി. വർഗീസ്, മുഹമ്മദ് റെഫീഖ്, ഷൈമി വർഗീസ്, പി.പി. അവറാച്ചൻ, റോയി പുതുശേരി, റെജി ഇട്ടൂപ്പ്, തങ്കച്ചൻ ആലിയാട്ടുകുടി, എൽദോ ചെറിയാൻ, എം എം ഷാജഹാൻ, ഡെയ്സി ജെയിംസ്, ബേസിൽ കോര, ഷീബ ചാക്കപ്പൻ, ആൻസി ജോബി, ശോഭന വിജയകുമാർ, മരിയ മാത്യു എന്നിവർ സംസാരിച്ചു. ജെലിൻ രാജൻ, കെസി അരുൺ കുമാർ, ബെൻസൻ ബെന്നി, പ്രിൻസ് മാത്യു, മനു കണിയാംകുടി,എഡ്‌വിൻ മാത്യു, നകുൽ ബോസ്, ദേവദത്ത് സുരേഷ്, അമൽ പോൾ, അഷ്ഹാഖ് അലി എന്നിവരാണ് ഉപവാസിച്ചത്.