പറവൂർ: എസ്.എൻ.ഡി.പി യോഗം പട്ടണം ശാഖ ശ്രീഭദ്രകാളി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാചരണം കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രിയുടേയും രജീവ് ശാന്തിയുടേയും മുഖ്യകാർമ്മികത്വത്തിൽ തുടങ്ങി. ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്ന ഗണപതി വിഗ്രഹഘോഷയാത്ര നീലിശ്വരം മഹാദേവ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ക്ഷേത്രസന്നിദ്ധയിലെത്തിച്ചു. ഇന്ന് രാവിലെ 7ന് ത്രികാലഭഗവതിസേവ, 7.30ന് ആചാര്യവരണം, ഒമ്പതരക്ക് ചുറ്റമ്പലസമർപ്പണം, വൈകിട്ട് ചുറ്റുവിളക്ക് സമർപ്പണം. 7ന് തിരുവാതിരക്കളി, കൈകൊട്ടികളി. നാളെ രാവിലെ എട്ടരക്ക് താഴികക്കുടപ്രതിഷ്ഠ. ഉച്ചക്ക് പന്ത്രണ്ടിന് പീഠപ്രതിഷ്ഠ. വൈകിട്ട് 7.30ന് കരോക്കേ ഗാനമേള, നാടൻപാട്ട്. 20ന് രാവിലെ എട്ടിന് നവകലശപൂജ, പത്തരക്ക് കലശപ്രദക്ഷിണം തുടർന്ന് ഗണപതി വിഗ്രഹപ്രതിഷ്ഠ, കലശാഭിഷേകം, ഭദ്രകാളിയിങ്കൽ നവകലശാഭിഷേകം. 12ന് അമൃതഭോജനം, വൈകിട്ട് 7ന് മെഗാ തിരുവാതിര.