പെരുമ്പാവൂർ: കെ.എസ്.എഫ്.ഇ ഏജന്റുമാരുടെ മേഖലാതലസംഗമം പെരുമ്പാവൂരിൽ കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ ഉദ്ഘാടനം ചെയ്തു. എറണാകുളം റൂറൽ എ.ജി.എം റീന ജോസഫ് അദ്ധ്യക്ഷതവഹിച്ചു. എം.ഡി ഡോ. എസ്.കെ. സനിൽ മുഖ്യപ്രഭാഷണം നടത്തി .
റീജിയണൽ ഓഫീസിലെ അഡ്മിനിസ്ട്രേഷൻ വിഭാഗം മേധാവി എൽദോ പോൾ, അക്കൗണ്ട്സ് വിഭാഗം മേധാവി, എ.കെ. അശോകൻ എന്നിവർ സംസാരിച്ചു.