ആലുവ: എസ്.എൻ.ഡി.പി യോഗം 121-ാമത് ജന്മദിന സമ്മേളനം ആലുവ യൂണിയൻ ആസ്ഥാനത്ത് യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, വിവിധ ശാഖ ഭാരവാഹികളായ കെ.പി. രാജീവൻ, എം.കെ. സുഭാഷണൻ, സജിത സുഭാഷണൻ, ശശി തൂമ്പായിൽ, സുനീഷ് പട്ടേരിപ്പുറം, ഷൈൻ തോട്ടക്കാട്ടുകര, സി.പി. ബേബി, ഗോപി പട്ടേരിപ്പുറം എന്നിവർ സംസാരിച്ചു.