പെരുമ്പാവൂർ : ഇൻസ്പെയർ പെരുമ്പാവൂർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും 90 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർഥികൾക്കും എം.എൽ.എ അവാർഡ് നൽകി ആദരിക്കുന്നു. തുടർച്ചയായ ഒൻപതാം വർഷമാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ഇവർക്ക് പുറമെ നൂറ് ശതമാനം വിജയം നേടിയ സ്കൂളുകൾ, യൂണിവേഴ്സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കൾ, വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് അഭിമാനാർഹമായ വിജയം നേടിയവർ, വിവിധ മേഖലകളിൽ വ്യക്തമുദ്ര പതിപ്പിച്ചവർ എന്നിവരെയും ആദരിക്കും.

പെരുമ്പാവൂർ മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ നിന്നുള്ള അവാർഡ് ജേതാക്കളുടെ പട്ടിക ഓരോ സ്കൂളുകളും എംഎൽഎ ഓഫീസിൽ ബന്ധപ്പെട്ട സ്കൂൾ അധികൃതർ മുഖേന അറിയിക്കണം. പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ സ്ഥിര താമസക്കാരും എന്നാൽ മണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും അവാർഡിനായി അപേക്ഷിക്കാം. ഇങ്ങനെയുള്ള കുട്ടികൾ മെയ് മുപ്പതിനുള്ളിൽ പെരുമ്പാവൂർ - ഇരിങ്ങോൾ ജംഗ്ഷനിലെ എം.എൽ.എ ഓഫീസിൽ മാർക്ക് ലിസ്റ്റ് ഇമെയിൽ മുഖേനയോ, വാട്സ്ആപ്പ് വഴിയോ നൽകണം.

കൂടുതൽ വിവരങ്ങൾക്ക് 9496075280 ,9544181917 എന്നീ നമ്പറുകളിലോ mlaperumbavoor@gmail.com എന്ന ഇമെയിൽ അഡ്രസിലോ ബന്ധപ്പെടേണ്ടതാണ്.